കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം:പുന:പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി

രാജപുരം:കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുന:പ്രതിഷ്ഠാ മഹോത്സവത്തിന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകുടി തുടക്കമായി. ഇന്ന് വൈകുന്നേരം 7 മണിക്ക് കുറ്റി പൂജ, 7.30 ന് വനിതാ പൂരക്കളി, 8 മണിക്ക് കൈ കൊട്ടിക്കളി, 8.15 ന് കോല്‍ക്കളി തിരുവാതിര, 8.30 ന് കൈ കൊട്ടിക്കളി, 8.45 ന് തിരുവാതിര ,9 മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജോതാവ് സുഭാഷ് അറുക കരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടന്‍ പാട്ട്, നാളെ രാവിലെ 7 മണിക്ക് ഗണപതി ഹോമം, 9.30 മുതല്‍ ശ്രീ വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി മറ്റ് ഉപദേവന്മാരുടെ പ്രതിഷ്ഠ ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, 8 മണിക്ക് പുത്തരി കൊടുക്കല്‍ , കൈവീതോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *