കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡില്‍ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സിറ്റി സര്‍വീസ് നടത്തുന്ന ബസ്സിന് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഡീസലിന് പുറമെ സിഎന്‍ജി വാതകത്തിലും പ്രവര്‍ത്തിക്കുന്ന ബസ്സായിരുന്നു ഇത്. അപകടസമയത്ത് സിഎന്‍ജി സിലിണ്ടറുകള്‍ കാലിയായിരുന്നതിനാല്‍ പൊട്ടിത്തെറി ഒഴിവായി. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *