പാലക്കാട്ട് നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ പണമിടപാട്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വി.കെ. ശ്രീകണ്ഠന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്

പാലക്കാട്ട് നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ പണമിടപാട്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വി.കെ. ശ്രീകണ്ഠന്‍
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന ‘വോട്ടിന് നോട്ട്’ ആരോപണം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി പണം വിതരണം ചെയ്തതെന്നും അവസാന നിമിഷം വോട്ടര്‍മാര്‍ ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്ന 15,000 വോട്ടിന്റെ ഭൂരിപക്ഷം നിലവിലെ സാഹചര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നും, സിപിഎം-ബിജെപി ഡീല്‍ വോട്ടെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ശബരിമല സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ ബിജെപി പുലര്‍ത്തുന്ന നിശബ്ദത ഈ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ 10:30 ഓടെ തന്നെ പോളിംഗ് 20 ശതമാനം പിന്നിട്ടത് വോട്ടര്‍മാരുടെ ആവേശം വ്യക്തമാക്കുന്നു. നഗര-ഗ്രാമ ഭേദമന്യേ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ പോളിംഗ് 80 ശതമാനത്തിന് മുകളില്‍ പോകുമെന്നാണ് പ്രാഥമിക സൂചനകള്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളില്‍ 2.71 കോടി വോട്ടര്‍മാരാണ് 883 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കാന്‍ ഇന്ന് പോളിംഗ് സ്റ്റേഷനുകളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *