പാലക്കുന്ന് തിരുവക്കൊളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠാദിന വാര്‍ഷിക ഉത്സവം ഇന്ന്(9) സമാപിക്കും. ഇന്നലെ കലവറ നിറയ്ക്കലിന് ശേഷം മാതൃസമിതിയുടെ കാഴ്ച സമര്‍പ്പണവും നടന്നു.ക്ഷേത്രത്തിന് മുന്‍വശത്തേക്കുള്ള ചുറ്റുവിളക്കുകളാണ് സമര്‍പ്പിച്ചത്. ഇന്ന് ക്ഷേത്ര ജീവനക്കാര്‍ക്ക് യു എ ഇ കൂട്ടായ്മയുടെ വക വിഷു കൈനീട്ടം നല്‍കും. രാത്രി 8ന് ശ്രീഭൂതബലി ഉത്സവവവും അരയാല്‍ത്തറയില്‍ പൂജയും കഴിഞ്ഞ് തിടമ്പു നൃത്തത്തോടെ സമാപിക്കും. ക്ഷേത്രത്തിന് തൊട്ടുള്ള തിരുവക്കോളി സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സജ്ജമാക്കുന്നതിനാല്‍ പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു.
ക്ഷേത്രത്തില്‍ 19 മുതല്‍ മെയ് 17 വരെ നടക്കുന്ന വൈശാഖ മാസ വസന്ത പൂജ നടത്തേണ്ടവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍ :9778190015