വൈക്കത്ത് സി.പി.ഐ ഓഫീസില്‍ കര്‍ഷകന്‍ മരിച്ച നിലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും കുറഞ്ഞ നിരക്കില്‍ തൈകള്‍ ലഭ്യമാക്കുന്നതിനായി കൃഷി മന്ത്രി പി. പ്രസാദിനെ നേരിട്ട് കണ്ടിട്ടും അനുകൂലമായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു വൈക്കത്ത് സി.പി.ഐ ഓഫീസില്‍ കര്‍ഷകന്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കം തലയാഴത്തെ സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരി എന്ന കര്‍ഷകനാണ് ജീവനൊടുക്കിയത്. വികലാംഗനായ തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു.സി.പി.ഐ പ്രവര്‍ത്തകര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി ചെല്ലപ്പന്‍ തന്റെ വീഡിയോയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും കുറഞ്ഞ നിരക്കില്‍ തൈകള്‍ ലഭ്യമാക്കുന്നതിനായി കൃഷി മന്ത്രി പി. പ്രസാദിനെ നേരിട്ട് കണ്ടിട്ടും അനുകൂലമായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് വൈക്കത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആര്‍.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *