തെയ്യംകെട്ട് സമാധാനപരമായ അന്തരീക്ഷത്തില്‍ നടത്തും

ചേറ്റുകുണ്ട് :ചേറ്റുകുണ്ട് മീത്തല്‍വീട് തറവാട്ടില്‍ 7 മുതല്‍ നടക്കുന്ന തെയ്യംകെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം ചേര്‍ന്നു.തിരഞ്ഞെടുപ്പും തെയ്യംകെട്ടും ഒരുമിച്ചു വരുന്ന സാഹചര്യത്തില്‍ അതിനുള്ള ഒരുക്കങ്ങളുടെ അവസാനവട്ട വിലയിരുത്തലുകളും നിര്‍ദേശങ്ങളും ചര്‍ച്ചചെയ്തു. 150 മീറ്റര്‍ അപ്പുറത്തെ ബൂത്തില്‍ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന 8 ന് രാത്രിയാണ് ഏറെ ആളുകള്‍ ഒത്തുചേരുന്ന പ്രധാന ചടങ്ങായ ബപ്പിടല്‍ നടക്കുക. വോട്ടിടുന്ന ദിവസമാണ് വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കല്‍. സമാധാനപരമായി തെയ്യംകെട്ട് ഉത്സവം നല്ല നിലയില്‍ നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഗതാഗത നിയന്ത്രണം, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, അലങ്കാര ചമയങ്ങള്‍, സാമാന്തര മദ്യവില്പന, സ്വര്‍ണാഭരണം ധരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കരുതലുകള്‍ക്ക് ഊന്നല്‍ നല്‍കി ബേക്കല്‍ പോലിസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറും സബ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രനും വിശദീകരണം നല്‍കി.ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. സുനിഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കെ. വി. അപ്പു, കെ.വി. ഗിരീഷ് ബാബു, രതീഷ് ചിത്താരി കടപ്പുറം, സുകുമാരന്‍ ചേറ്റുകുണ്ട്, അരവിന്ദ, കൃഷ്ണന്‍ മുക്കൂട്, രവിവര്‍മന്‍, പി. രാജന്‍, സുകുമാരന്‍ പൂച്ചക്കാട്, പ്രശാന്ത്കുമാര്‍ മുക്കൂട്, വിവേക് ചേറ്റുകുണ്ട്, നാരായണന്‍ കൊളത്തുങ്കാല്‍, പ്രേംകുമാര്‍ മീത്തല്‍ സി. കെ. ഗംഗാധരന്‍,സുനിത ചേറ്റുകുണ്ട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *