ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം വരെ കള്ളന്മാര്‍ അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും സുരക്ഷിതനല്ലെന്നും മലയാളത്തില്‍ പ്രസംഗിച്ച മന്ത്രി, എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകര്‍ത്തുവെന്ന് കുറ്റപ്പെടുത്തി. ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും സുരക്ഷിതനല്ല”; കേരളത്തിനെതിരെ മലയാളത്തില്‍ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ, കേരളത്തിലെ ക്രമസമാധാന നിലയെയും സാമ്പത്തികാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം വരെ കള്ളന്മാര്‍ അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും സുരക്ഷിതനല്ലെന്നും മലയാളത്തില്‍ പ്രസംഗിച്ച മന്ത്രി, എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകര്‍ത്തുവെന്ന് കുറ്റപ്പെടുത്തി. വ്യവസായ മേഖല തകര്‍ന്നടിഞ്ഞെന്നും സംരംഭകര്‍ക്ക് ഇവിടെ നില്‍ക്കാന്‍ കഴിയാത്തതിന് ഉദാഹരണമാണ് സാബു എം. ജേക്കബ് എന്നും ചൂണ്ടിക്കാട്ടിയ അവര്‍, സിപിഎം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് എല്ലാ മേഖലകളിലും അവസരം ലഭിക്കുന്നതെന്ന് ആരോപിച്ചു. കടക്കെണിയിലും പണപ്പെരുപ്പത്തിലും കേരളം ഒന്നാമതെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി അനുവദിച്ച ആശുപത്രിക്ക് പോലും സംസ്ഥാനം അനുമതി നല്‍കുന്നില്ലെന്നും വിമര്‍ശിച്ച മന്ത്രി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ റോഡ് ഷോയോടൊപ്പമാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.