രാജപുരം: ബാത്തൂര്‍ ഭഗവതിക്ഷേത്ര പരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ മറക്കളം ഉണര്‍ന്നു.
ഇന്ന് രാവിലെ ഉത്സവാന്തരീക്ഷത്തില്‍ കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. വൈകുന്നേരം 7 മണിക്ക് കൈ വീതിന് ശേഷം തെയ്യം കുടല്‍. നാളെ വൈകുന്നേരം 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 8 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ 11.30 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം.
മറ്റന്നാള്‍

രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട് , വൈകുന്നേരം 3 മണിക്ക് വയനാട്ടുകുലവന്റെ പുറപ്പാട് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടര്‍ന്ന് കൈവീത്.