അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട്മഹോത്സവത്തോട്ടനുബന്ധിച്ച് ഭക്തി ഗാനം പുറത്തിറക്കി.

രാജപുരം: അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തോട്ടനുബന്ധിച്ച് ഭക്തി ഗാനം ‘കുലവന്‍ ‘ പുറത്തിറക്കി.ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കമ്പിക്കാനം തമ്പാന്‍ നായര്‍ ഓഡിയോ റിലീസ് കര്‍മ്മം നിര്‍വഹിച്ചു. മനോജ് കോടോത്ത് രചന നിര്‍വഹിച്ച ഗാനം സംഗീതം നല്‍കി ആലപിച്ചത് ചന്ദ്രശേഖരന്‍ പെരിയങ്ങാനം, ബിനീഷ് സൗപര്‍ണികയാണ് ഓര്‍ക്കസ്ട്രാ റെക്കോര്‍ഡിങ് കൈകാര്യം ചെയ്തത്. മനോജ് കോടോത്തിനെയും, ചന്ദ്രശേഖരന്‍ പെരിയങ്ങനത്തെയും ചടങ്ങില്‍ ആദരിച്ചു. ആഘോഷ കമ്മിറ്റി ഭരവാഹികളും, ഭക്ത ജനങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *