രാജപുരം: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിയെ വിജയിപ്പിക്കാന്‍ രാജപുരത്ത് ചേര്‍ന്ന കെ.എസ്.എസ്.പി.എ. കള്ളാര്‍ – പനത്തടി മണ്ഡലം കുടുംബ സംഗമം ആഹ്വാനം ചെയ്തു. പെന്‍ഷന്‍ കാരോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കുള്ള മറുപടി ബാലറ്റ് പേപ്പറിലൂടെ രേഖപ്പെടുത്തണമെന്ന് കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനപ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
മണ്ഡലം പ്രസിഡന്റ് ഒ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരന്‍ മാസ്റ്റര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് ചാക്കോ മുഖ്യാതിഥി ആയിരുന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ , എം യു തോമസ്, വി കെ ബാലകൃഷ്ണന്‍ , മേരി പി.ടി , പി ജെ മാത്യു, ജോസ് എം എ , ഷാജി ഫിലിപ്പ്, എംജി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ ശ്രീമതി ആലീസ് തോമസ് രചിച്ച കവിത അവര്‍ തന്നെ പാടി അവതരിപ്പിച്ചു