രാജപുരം: ബാത്തൂര്‍ ഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
നാളെ രാവിലെ 10.15 ന് കലവറനിറയ്ക്കല്‍, വൈകുന്നേരം 7 മണിക്ക് കൈ വീതിന് ശേഷം തെയ്യം കുടല്‍. 4 ന് വൈകുന്നേരം 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 8 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ 11.30 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം.
5 ന് രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട് , വൈകുന്നേരം 3 മണിക്ക് വയനാട്ടുകുലവന്റെ പുറപ്പാട് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടര്‍ന്ന് കൈവീതും നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കമ്പിക്കാനം തമ്പാന്‍ നായര്‍ , ജനറല്‍ കണ്‍വീനര്‍ സി ചന്ദ്രന്‍ ,ബാത്തൂര്‍ ഭഗവതി ക്ഷേത്രം കഴകം സെക്രട്ടറി സി രാജീവന്‍, പി സുരേഷ് കുമാര്‍, കെ കുഞ്ഞമ്പു നായര്‍, എം രാജന്‍, പി സദാശിവന്‍, കെ കുഞ്ഞികണ്ണന്‍ നായര്‍, കെ ഗോപി, എന്നിവര്‍ പത്ര സമ്മേളനത്തിലറിയിച്ചു.
