അവധിക്ക് കടയില്‍ സഹായിയായി എത്തി! 15 കാരന് ഷോക്കേറ്റ് ദാരുണാന്ത്യം

സ്‌കൂള്‍ അവധിയായതിനാല്‍ കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍

മലപ്പുറം കവന്നൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ. മുഹമ്മദ് ഷാമില്‍ (15) ആണ് മരണപ്പെട്ടത്. സ്‌കൂള്‍ അവധിയായതിനാല്‍ കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍.ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടന്‍ തന്നെ കുട്ടിയെ കവന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *