സിറ്റി ഗോള്‍ഡ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു

സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് കഴിഞ്ഞ 22 വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു. എണ്ണൂറോളം തീര്‍ത്ഥാടകര്‍ പരിപാടിയില്‍ പങ്കെടുത്തു.

സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കെ.എ. അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ നടന്ന ക്ലാസിന് പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്കെ, സിറ്റി ഗോള്‍ഡ് ഡയറക്ടര്‍മാരായ മുഹമ്മദ് ദില്‍ഷാദ്, നൗഷാദ് ചുരി, എ.ജി.എം മുഹമ്മദ് അജ്മല്‍, കെ.എ അസൈനാര്‍, ഇക്ബാല്‍ ചെമനാട്, ജലീല്‍ കോയ, അമാനുള്ള മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *