ഇന്ന് രാവിലെ 7:40 ഓടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 7:40 ഓടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹം. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. നിലവില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.