പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമല ആചാര സംരക്ഷണം മുതല്‍ കാര്‍ഷിക-ക്ഷേമ പദ്ധതികള്‍ വരെ നീളുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകര്‍ഷണം.വിവാദമായ ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നതാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കേവലം ആനുകൂല്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുമെന്നും മുന്നണി ഉറപ്പുനല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.