കണ്ണൂരിലേക്കുള്ള വിമാനം ഇതേ ദിവസങ്ങളില്‍ രാത്രി 8:10-ന് പുറപ്പെട്ട് പുലര്‍ച്ചെ 1:20-ന് എത്തിച്ചേരും
മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചു. ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ നാല് ദിവസമാകും സര്‍വീസുകള്‍ ഉണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:25-ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4:55-ന് തിരുവനന്തപുരത്തെത്തും. കണ്ണൂരിലേക്കുള്ള വിമാനം ഇതേ ദിവസങ്ങളില്‍ രാത്രി 8:10-ന് പുറപ്പെട്ട് പുലര്‍ച്ചെ 1:20-ന് എത്തിച്ചേരും.മുംബൈ, ഡല്‍ഹി സെക്ടറുകളിലേക്കുള്ള നിലവിലെ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ ഷെഡ്യൂളില്‍ കോഴിക്കോട്, കൊച്ചി സെക്ടറുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ യാത്രാക്ലേശം നേരിടുന്ന പ്രവാസികള്‍ക്ക് പുതിയ ഷെഡ്യൂള്‍ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. വേനലവധി മുന്നില്‍ക്കണ്ട് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഈ തീരുമാനം ഗുണകരമാകും.