കോട്ടപ്പാറ: കഴിഞ്ഞ 12 വര്‍ഷക്കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഭാരതം സമസ്ത മേഖലയി ലും ആശാവഹമായ മാറ്റം കൈവരിച്ചുവെന്നും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ ത്ത് പിടിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നടത്തുന്ന തെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള.എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം. ബല്‍രാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാഴ ക്കോട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭീകരവാദ സംഘടനകളായ ജമാഅത്ത് ഇസ്ലാമിയുടെയും എസ്ഡിപി ഐയുടെയും വോട്ടുകള്‍ നേടാന്‍ ഇടതുപക്ഷവും വലതുപക്ഷവും മത്സരിക്കുകയാണെ ന്നും അദ്ദേഹം പറഞ്ഞു. ഈ നാട്ടില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ പറ്റാത്ത സിപിഐയു ടെ ക്യാന്റോട്ടകള്‍ 0.41 ശതമാനം വോട്ടാണ് ഇന്ത്യയില്‍ ആകെ ഉള്ളത് അപ്രസക്തമായ പ്രസ്ഥാനമാണ് സിപിഐ.കേരളത്തില്‍ കഴിഞ്ഞ പഞ്ചാ യത്തതെരഞ്ഞെടുപ്പ് കേരളത്തെ മൊത്തം വിശകലനം ചെയ്താല്‍ ബിജെപിയാണ് വലിയ വിജയം കാഴ്ചവച്ചത്.കേരളത്തിലെ ഏറ്റവും വലിയ നഗരസഭ തിരുവനന്തപുരം നഗരസഭ ബിജെപി ഭരിക്കുന്നു തിരുകൊച്ചിയുടെ ആസ്ഥാനമായിട്ടുള്ള തൃപ്പൂണിത്തറ നഗരസഭ ബിജെപി ഭരിക്കുന്നു കോഴിക്കോട് സാ മുതിരി രാജവംശത്തിന്റെ കേന്ദ്ര കോഴിക്കോട് നഗരസഭആര്‍ക്കും ഭൂരിപക്ഷമില്ലാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ ക്കാള്‍ ബിജെപി വലിയ പാര്‍ട്ടിയായി മാറിയെന്നും ഇത്തവണത്തെ നിയമസഭാ തെര ഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് അഭൂതപൂര്‍വമായ മുന്നേറ്റം നടത്തുമെന്നും ഭരണം നിയ ന്ത്രിക്കുന്ന ശക്തിയായി എന്‍ ഡിഎ മാറും.ഇന്ത്യയില്‍ നിന്ന് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കിയ നേതാവാണ് നരേന്ദ്ര മോദി. ഇറാന്‍ യുദ്ധസമയത്ത് ഹോര്‍മോസ് കടലിടുക്ക് വഴി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇ ന്ത്യയിലെത്തിച്ച ലോക വിസ്മ്മ യമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. 46 ബൂത്ത് പ്രസിഡന്റ് പി. സന്ദീപ് അധ്യക്ഷനായി.ജില്ലാ കമ്മറ്റി അംഗം ഇ. കൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ .കെ. വേണുഗോപാല്‍, സംസ്ഥാന സമിതി അംഗം എ. വേലാ യുധന്‍, മണ്ഡലം പ്രസിഡന്റുമാരായ എം. പ്രശാന്ത്, വിനീത് മുണ്ടമാണി, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആര്‍. സുകന്യ, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന, മടിക്കൈ പഞ്ചായ ത്ത് കമ്മറ്റി പ്രസിഡന്റ് എം. പ്രകാശന്‍, ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം എന്നിവര്‍ സംസാരിച്ചു. പി.കെ. റിനേഷ് സ്വാഗതവും കെ. ബിജു തുമ്പ യില്‍ നന്ദിയും പറഞ്ഞു.