മാറ്റങ്ങളുടെ സാമ്പത്തിക വര്‍ഷം! ടാക്‌സ് ഇയര്‍ നിലവില്‍ വന്നു; ബാങ്കിംഗ്-നികുതി മേഖലകളിലെ മാറ്റങ്ങള്‍ അറിയാം

ഇനി മുതല്‍ സാമ്പത്തിക വര്‍ഷം അസസ്മെന്റ് വര്‍ഷം എന്നിങ്ങനെയുള്ള വേര്‍തിരിവ് ഉണ്ടാകില്ല, പകരം ടാക്‌സ് ഇയര്‍ എന്ന ഏകീകൃത രീതിയാകും നിലനില്‍ക്കുക

മാറ്റങ്ങളുടെ സാമ്പത്തിക വര്‍ഷം! ടാക്‌സ് ഇയര്‍ നിലവില്‍ വന്നു; ബാങ്കിംഗ്-നികുതി മേഖലകളിലെ മാറ്റങ്ങള്‍ അറിയാം രാജ്യം പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് (2026-27) പ്രവേശിക്കുമ്പോള്‍ സാമ്പത്തിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ആദായനികുതി നിയമങ്ങളിലെ ലളിതവല്‍ക്കരണം മുതല്‍ ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷാ കര്‍ശനമാക്കല്‍ വരെ നീളുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. പശ്ചിമേഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര വ്യാപാര തീരുവകളിലെ മാറ്റങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്കിടയിലാണ് രാജ്യം ഈ സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് നീങ്ങുന്നത്. ഇനി മുതല്‍ സാമ്പത്തിക വര്‍ഷം അസസ്മെന്റ് വര്‍ഷം എന്നിങ്ങനെയുള്ള വേര്‍തിരിവ് ഉണ്ടാകില്ല, പകരം ടാക്‌സ് ഇയര്‍ എന്ന ഏകീകൃത രീതിയാകും നിലനില്‍ക്കുക. പാന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ഇനി മുതല്‍ ലോഗിന്‍ ചെയ്യാനോ ഇടപാടുകള്‍ നടത്താനോ ഒ.ടി.പി മാത്രം പോരാ, പകരം പിന്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *