കള്ളാര്‍ വനിത ഹോം അപ്ലയന്‍സ് യൂണിറ്റിന്റെ സ്റ്റോര്‍ റൂമിന് തീപിടിച്ചു

രാജപുരം : കള്ളാര്‍ വനിത ഹോം അപ്ലയന്‍സ് യൂണിറ്റ് സ്റ്റോര്‍ റൂമിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
സ്റ്റേര്‍ റൂമിലുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, ബഡ്ഡ്, പ്ലാസ്റ്റിക്ക് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. തീ പടരുന്നതുകണ്ട് നാട്ടുകാരും വ്യാപരികളും തീ അണയ്ക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീ പരിപൂര്‍ണ്ണമായും അണച്ചു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരനാനുള്ള കാരണം എന്ന് സംശയിക്കുന്നു.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും , രാജപുരം പോലീസ് അധികാരികളും പഞ്ചായത്ത് അധികാരികളും സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *