കൊല്ലം കാവനാട് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ നടുക്കടലില്‍ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ട് തീരത്തടിച്ചു തകര്‍ന്നു. കൊല്ലം കാവനാട് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെ നീര്‍ക്കുന്നം പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് തൊഴിലാളികളും കടലിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.ബോട്ടിന്റെ അടിഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വെള്ളം കയറിയ നിലയിലാണ്. കടലില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത വിധം മണലില്‍ പൂഴ്ന്ന ബോട്ട് ജെസിബികളുടെയും മറ്റ് ബോട്ടുകളുടെയും സഹായത്തോടെ കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപയുടെ മത്സ്യവും കടലില്‍ ഒലിച്ചുപോയി.