പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറം പൊന്നാനിയില്‍ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ രണ്ട് ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പള്ളപ്രം സ്വദേശി മുഹമ്മദ് അസ്ലം (19), തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകന്‍ അന്‍സിഫ് (19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊന്നാനി ബാര്‍ളി കുളത്തിന് സമീപം രാത്രിയിലായിരുന്നു അപകടം. എതിര്‍ദിശകളില്‍ നിന്നെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട രണ്ട് ബൈക്കുകളിലായി ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പള്ളപ്രം സ്വദേശിയായ അന്‍ഷി എന്ന യുവാവ് ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്ലം പൊന്നാനി എം.ഐ ബോയ്സ് സ്‌കൂളിലെയും അന്‍സിഫ് പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്. മൃതദേഹങ്ങള്‍ നിലവില്‍ പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *