തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്ന ആദ്യ കന്നിവോട്ടര്‍മാര്‍ക്ക് ‘ഫുള്‍വ-ഹല്‍വ’ പാക്കറ്റുകള്‍ സമ്മാനമായി നല്‍കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താനെത്തുന്ന യുവവോട്ടര്‍മാരെ കാത്തിരിക്കുന്നത് മധുരമേറിയ സര്‍പ്രൈസ്. കന്നിവോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ‘വോട്ട് സ്വീറ്റന്‍ഡ് കേരള’ എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആവിഷ്‌കരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്ന ആദ്യ കന്നിവോട്ടര്‍മാര്‍ക്ക് ‘ഫുള്‍വ-ഹല്‍വ’ പാക്കറ്റുകള്‍ സമ്മാനമായി നല്‍കും.യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക, വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുക. ഓരോ ജില്ലയിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന പ്രത്യേക ബൂത്തുകളിലായിരിക്കും ഹല്‍വ വിതരണം. ഓരോ ഡി.ഇ.ഒ ഓഫീസിലും 200 പാക്കറ്റ് ഹല്‍വ വീതം വിതരണത്തിനായി എത്തിക്കും. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു കന്നിവോട്ടര്‍ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാരോ വോളന്റിയര്‍മാരോ ആയിരിക്കും ഹല്‍വ നല്‍കുക. ഇതിനായി പോളിംഗ് ബൂത്തുകളില്‍ അധിക വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.