കേരള വ്യാപാരി വ്യവസായി സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മരണാന്തര സഹായമായ രണ്ടുലക്ഷം രൂപ മരണപ്പെട്ട ഉദുമ ഏരിയയിലെ കേളീശ്വരിയുടെ കുടുംബത്തിന് സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ കൈമാറി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ശശിധരന്‍ കൈരളി, സത്യന്‍ പടന്നക്കാട്, ലിജു അബൂബക്കര്‍, ദിനേശന്‍ കാഞ്ഞങ്ങാട്, പ്രകാശന്‍ കാസര്‍ഗോഡ്, രാജന്‍ മണിയറ തുടങ്ങിയവര്‍ സംസാരിച്ചു. ഉദയന്‍ പാലായി സ്വാഗതവും എം മാധവന്‍ നന്ദിയും അറിയിച്ചു.