ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍, വിഷു തുടങ്ങിയ തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും തിരികെ പോകുന്നവര്‍ക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.
ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂര്‍, കോഴിക്കോട്, ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രത്യേക സര്‍വീസുകള്‍ ലഭ്യമാകും.