‘പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം’; മാറ്റത്തിന്റെ പാതയില്‍ സംസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന വന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് സംസ്ഥാനത്തേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന വന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും കേരളത്തിലെ പൊതുമനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ ആവേശഭരിതമായ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് കോട്ടമൈതാനത്തേക്കുള്ള യാത്രയ്ക്കിടെ മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ എസ്ബിഐ ജംഗ്ഷന്‍ വരെ അദ്ദേഹം റോഡ് ഷോ നടത്തി. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സമ്മേളന നഗരിയിലേക്ക് എത്തിയത്. പ്രധാന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മോദിക്കൊപ്പം വേദി പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *