വള്ളിക്കടവ്:മാലോം സെന്റ് ജോര്‍ജ് ഫോറോനാ ദേവാലയത്തില്‍ യേശുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിപ്പിച്ച് ഓശാന തിരുനാള്‍ ആഘോഷിച്ചു. ശുശ്രൂഷയില്‍ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പ്രദക്ഷിണമായി വിശ്വാസികള്‍ ദേവാലയ അങ്കണത്തിലേക്ക് എത്തി. ആചാര പ്രകാരം ദേവാലയത്തിന്റെ പ്രധാന കവാടം മൂന്നു പ്രാവശ്യം മുട്ടിത്തുറന്നു ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ദിവ്യബലിയും അനുബന്ധ ശുശ്രൂഷകളും നടന്നു. ഫൊറോന വികാരി ഫാ .ജോസഫ് തൈക്കുന്നീ പുറീ, ഡീക്കന്‍ അഭിജിത് തുണ്ടത്തില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണം വിശ്വാസ പ്രാഘോഷണത്തിന്റെ മറ്റൊരു അടയാളമായ് മാറി.