സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റെയും, പരിത്യാഗത്തിന്റെയും സ്മരണ പുതുക്കി രാജപുരം തിരുകുടുംബ ദേവാലയത്തില്‍ ഓശാന ഞായര്‍ ആചരിച്ചു

സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റെയും, പരിത്യാഗത്തിന്റെയും സ്മരണ പുതുക്കി രാജപുരം തിരുകുടുംബ ദേവാലയത്തില്‍ ഓശാന ഞായര്‍ ആചരിച്ചു. കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തെറി വന്ന യേശുവിനെ ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ഓശാന… ഓശാന ദാവീദിന്റെ പുത്രന് ഓശാന എന്നുപാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെ അനുസ്മരിക്കുന്ന തിരുക്കര്‍മ്മങ്ങളും കുരുത്തോല വിതരണവും, കുരുത്തോല പ്രദക്ഷിണവും നടന്നു. രാജപുരം തിരുകുടുംബ ദേവാലയത്തില്‍ ഫൊറോനാ വികാരി ഫാദര്‍ ജോസഫ് അരീചിറ, അസിസ്റ്റന്റ് വികാരി ഫാദര്‍ ഓനായി മണക്കുന്നേല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *