പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികാഘോഷം

പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികാഘോഷം സിനിമ സീരിയല്‍ താരം പി. പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ നിലവിളക്ക് കൊളുത്തി. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ പ്രിന്‍സിപ്പലുമായ കെ.വി.കുമാരന്‍, പി. പി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ
ആദരിച്ചു. ക്ഷേത്ര ഭരണസമിതി ട്രഷറര്‍ പി. വി. ചിത്രഭാനു, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, പി. ടി. എ പ്രസിഡന്റ് അഡ്വ.പി. സതീശന്‍, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, മദര്‍ പി. ടി.എ പ്രസിഡന്റ് പി. വി.രജിന ,അംബിക ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി. രജിത എന്നിവര്‍ പ്രസംഗിച്ചു . അധ്യാപകരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *