തിരുവക്കോളി : നാടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് 117, 118, 119 ബൂത്ത് തല യോഗം വോട്ടര്‍മാരോടഭ്യര്‍ത്ഥിച്ചു. മുദിയക്കാല്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി രോഗികള്‍ക്ക് കിടത്തി ചികിത്സ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപെട്ടു. ബൂത്ത് തല യോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷം വഹിച്ചു. അഡ്വ:ബി.എം ജമാല്‍, ഡി.സി.സി. വൈ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പി.വി. ഉദയകുമാര്‍, പ്രഭാകരന്‍ തെക്കേക്കര, അന്‍വര്‍ മാങ്ങാട്, എം എച്ച് അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍സലാം, ഹാരിസ് അങ്കകളരി, ജയകൃഷ്ണന്‍ നമ്പ്യാര്‍, വാഹിദ് റഹ്‌മാന്‍, അബ്ദുല്‍ ജലീല്‍ അങ്കകളരി, കെ സുരേഷ്, അബ്ദുല്‍ ഖാദര്‍ കോട്ടപ്പാറ, കരിം അങ്കകളരി, ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് ഷിയാസ് കാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.