തിരഞ്ഞെടുപ്പ് ഹരിതമയമാക്കാന്‍ മാതൃകാ ബൂത്തും സിഗ്നേച്ചര്‍ ക്യാമ്പയിനും; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമായി നടപ്പിലാക്കുന്നതിന്റെയും പ്രചാരണാര്‍ഥം കളക്ടറേറ്റില്‍ ഒരുക്കിയ ‘മാതൃകാ ഹരിത തിരഞ്ഞെടുപ്പ് ബൂത്ത്’ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിനും അദ്ദേഹം തുടക്കം കുറിച്ചു.

ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, തദ്ദേശസ്വയംഭരണ വകുപ്പ് (എല്‍.എസ്.ജി.ഡി) അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ് കുമാര്‍, ജില്ലാ ശുചിത്വമിഷനിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹരിതചട്ടം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കി, പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത്. ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത കേരളം മിഷന്‍, കെ.എസ്.ഡബ്ലിയു.എം.പി (KSWMP) തുടങ്ങിയ അനുബന്ധ ഏജന്‍സികളുടെ സജീവ പങ്കാളിത്തവും ഈ ഉദ്യമത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *