രാജപുരം :പെരുതടി ജ.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ ‘മൊഴി കിലുക്കം’ കയ്യെഴുത്തു മാസിക ഹെഡ് മാസ്റ്റര്‍ എം.കെ.രാജന്‍ പ്രകാശനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് പി ബി ഗണേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എസ് സി ചന്ദപ്പന്‍, എസ് കെ രമ്യ, ലീജ ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.