കാഞ്ഞങ്ങാട് : റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട് നല്‍കുന്ന ജില്ലയിലെ മികച്ച അധ്യപര്‍ക്കുള്ള നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പി.പി.ടി.എസ് എ എല്‍ പി. സ്‌ക്കൂള്‍ കാഞ്ഞങ്ങാട് കാപ്പുറം ഹെഡ് മാസ്റ്റര്‍ പി. രാജീവനും. കോട്ടപ്പാറ വാഴക്കോട് ജി. എല്‍ .പി.സ്‌ക്കൂളിലെ ബി. നിശാന്തിനും നല്‍കി. പി.പി.ടി.എസ് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ സോണല്‍ കോര്‍ഡിനേറ്റര്‍ റോട്ടറി ഡിസ്ട്രിക്ട് കെ. രാജേഷ് കമ്മത്ത് പി.രാജീവ് മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കി.

യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡണ്ട് ജയേഷ് കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. വിനോദ് കുമാര്‍ സ്വാഗതവും,പി.വി. ഹരീഷ് നന്ദിയും പറഞ്ഞു.പി.കെ. സുബൈര്‍ (സ്‌ക്കൂള്‍ മാനേജര്‍).സി.എച്ച് അബ്ദുള്‍ കരിം ഹാജി (പ്രസിഡണ്ട് മാനേജ് മെന്റ് കമ്മിറ്റി), എന്‍. സുരേഷ് (റോട്ടറി മുന്‍ പ്രസിഡണ്ട്), സി.കെ.അഷറഫ്. എം.അബൂബക്കര്‍ ഹാജി. സി.എച്ച് അഹമ്മദ്ഹാജി. സി. എച്ച്. നജ്മുദ്ദീന്‍, സി.എച്ച് റസീന എന്നിവര്‍ സംസാരിച്ചു. വാഴക്കോട് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രകാശന്‍ അവാര്‍ഡ് നല്‍കി യോഗം ഉദ്ഘാടനം ചെയ്തു.

റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ശിവദാസ് കീനേരി മുഖ്യാതിഥിയായി ,എം.കെ. വിനോദ് കുമാര്‍ സ്വാഗതവും. റോട്ടറി പ്രസിഡണ്ട് ജയേഷ് കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. എീ. വിനോദ് നന്ദിയും പറഞ്ഞു.വാര്‍ഡ് മെമ്പര്‍ കെ. ശോഭ, വി.ശ്രീജിത്ത് (സൂപ്രണ്ട് കാഞ്ഞങ്ങാട് AEO). എ.വേലായുധന്‍, എം.സുനില്‍ കുമാര്‍,സുനില്‍കുമാര്‍ മുല്ലച്ചേരി, എം.പി സുലേഖ, കെ.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.