കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ.വി രാംദാസിന് സര്‍വീസില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യ ക്കൂട്ടം കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വച്ച് ആദരവ് നല്‍കി. എം.പി ശ്രീമണി രചന നിര്‍വഹിച്ചു ശ്രീനിവാസന്‍ കാങ്കോല്‍ സംഗീതം നല്‍കിയ സ്വാഗത ഗാനം ആലപിച്ചു.മികച്ച കര്‍ഷകന്‍ കൂടിയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഫലവൃക്ഷത്തൈകളും, കൂട്ടായ്മയുടെ ഉപഹാരവും ചടങ്ങില്‍ വച്ച് സമ്മാനിച്ചു.

ദീപാ കീപ്പേരി, വേണുഗോപാലന്‍.പി, കുഞ്ഞികൃഷ്ണന്‍ നായര്‍,ശ്രീമണി എംപി,ജൈനമ്മ തോമസ്, അസ്മ.കെ ടി.ഭാസ്‌കരന്‍, മധുസൂദനന്‍ സി.ദാക്ഷായണി.എം, വിജയന്‍ കോറോം,ഭാസ്‌കരന്‍.പി.പി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിന്‍സെന്റ് ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍
വി സുരേശന്‍ സ്വാഗതവും,മധു കോളിക്കര നന്ദിയും രേഖപ്പെടുത്തി.