പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി – സിഎസ്‌ഐആര്‍ നെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ contract.teach@cukerala.ac.in എന്ന ഇ മെയിലിലേക്ക് മാര്‍ച്ച് 13നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.