സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അഭിമുഖം മാർച്ച് 13 രാവിലെ 10 മണി മുതൽ കിക്മ ക്യാമ്പസിൽ വച്ച് നടത്തുന്നു.
അൻപത് ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉളളവർക്കും, അതിനായി തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.