എട്ടാം ക്ലാസ്സിൽ മുതൽ കുട്ടികൾക്ക് എൻജിനിയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് https://ths.polyadmission.org ലിങ്ക് വഴി മാർച്ച് 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റുണ്ട്. വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയിന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 6. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.