കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ഓഫീസർ (ശാലക്യതന്ത്ര) തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദവും ശാലക്യതന്ത്രയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി: 22-46 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപ പത്രം ഹാജരാക്കണം.