കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ മൂവി ക്യാമറ പ്രൊഡക്ഷൻ മൂന്നാം ബാച്ച് കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 2026 മാർച്ച് 15 നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു) ആധാർ കാർഡ്, എന്നിവയുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 0484 2422275, 9447607073.
സ്പോട്ട് അഡ്മിഷൻ: വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കൾ മുതൽ വെളളി വരെ റെഗുലർ ക്ലാസ് ആണ്. താത്പര്യമുള്ളവർ മാർച്ച് 15 നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു) ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484 2422275, 9447607073.