രാജപുരം – പൂടംകല്ല് ടൗണിലെ റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കണംകേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ്

എം എല്‍ എ ക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നിവേദനം നല്‍കി.

രാജപുരം: രാജപുരം – പൂടംകല്ല് ടൗണിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് ഭാരവാഹികള്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ ക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ജെ.കൃഷ്ണനും നിവേദനം നല്‍കി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍ മധു,
സെക്രട്ടറി പി ടി രാജീവന്‍,
ട്രഷറര്‍ കെ.സുധാകരന്‍,
വൈസ് പ്രസിഡന്റ് ജെയിന്‍.പി. വര്‍ഗീസ് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *