വെള്ളിക്കോത്ത്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക നാല് ലേബര്‍ കോഡുകള്‍, വിത്ത് ബില്‍, വൈദ്യുതി ബില്‍ എന്നിവ പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജാനൂര്‍ പഞ്ചായത്ത് എന്‍.ആര്‍. ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി അജാനൂര്‍ തപാല്‍ ആപ്പീസ് പിക്കറ്റിങ് സമരം നടത്തി. സമരം ട്രേഡ് യൂണിയന്‍ നേതാവും സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവുമായ എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. കെ. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. കൃഷ്ണന്‍ കോടാട്ട്, ചെറാകോട്ട് കുഞ്ഞിക്കണ്ണന്‍, എം.സേതു കുന്നുമ്മല്‍,ഏരിയ പ്രസിഡണ്ട് എ.വി. രാമചന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സാവിത്രി, എം. സരസ്വതി കെ. കമലാക്ഷി, പി എഫ് പെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. കാര്യമ്പു, അംഗം എം.മീന എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി എം.ജി. പുഷ്പ സ്വാഗതം പറഞ്ഞു. രാവിലെ മുതല്‍ തന്നെ നിരവധി പ്രവര്‍ത്തകര്‍ സമരത്തില്‍ സംബന്ധിക്കാന്‍ വെള്ളിക്കോത്ത് പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നു.