രാജ്പുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍ പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഒരു വര്‍ഷം നീണ്ടു നിന്ന പ്രത്യേക ഇംഗ്ലീഷ് ക്ലാസുകളുടെ സമാപനമായി ബ്ലൂമിംഗ് ബഡ്‌സ് എന്ന പേരില്‍ ഏകദിന ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക അസ്മാബി എം കെ അധ്യക്ഷത വഹിച്ച യോഗത്തിന് ബിജു കുര്യാക്കോസ് സ്വാഗതവും രാജന്‍ ചുള്ളി നന്ദിയും പറഞ്ഞു. എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ , മദര്‍ പിടിഎ പ്രസിഡന്റ് ഷീല എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സുരേഷ് കുറ്റിക്കോലും ആന്‍സി അലക്‌സും ക്ലാസുകള്‍ നയിച്ചു.