രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംങ് പ്രവര്‍ത്തി നടത്തിയ കോടോം കുയ്യങ്ങാട് റോഡിന്റെ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി സി യുടെ അധ്യക്ഷതയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു പരപ്പ ബ്ലോക്ക് മെമ്പര്‍ സിനു കുര്യാക്കോസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ,മുന്‍ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി വി ,ടി കെ നാരായണന്‍, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.പി ഗോവിന്ദന്‍ സ്വാഗതവും പവിത്രന്‍ നന്ദിയും പറഞ്ഞു.