രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമം ‘ ഒപ്പരം ‘ പൂടംകല്ല് പൈനിക്കര ജോയ്‌സ് ഹോംസ്റ്റേയില്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം സൈമണ്‍ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം നസീമ അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ വാസു പി. എ , ലീല മോഹനന്‍, സനിത ജോസഫ് , മിനി ഫിലിപ്പ് , സാബു സി. എം , ഗിരീഷ് കുമാര്‍ ,രേഖ സി , ലിറ്റി ജോസ്, ബിന്ദു ഗംഗാധരന്‍ , ഗീത. പി എന്നിവര്‍ സംസാരിച്ചു. ഐ സി ഡി എസ് സുപ്പര്‍വൈസര്‍ ആശാലത പി സ്വാഗതവും ജിസ്‌ന സ്വരൂണ്‍ നന്ദിയും പറഞ്ഞു. ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസ്സ് നയിച്ചു.