കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗണിതോത്സവവും സാമൂഹ്യ ശാസ്ത്രമേളയും സംയുക്തമായി സംഘടിപ്പിച്ചു

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗണിതോത്സവവും സാമൂഹ്യ ശാസ്ത്രമേളയും സംയുക്തമായി സംഘടിപ്പിച്ചു..
പ്രധാനധ്യാപിക അസ്മാബി എം കെ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗണിത ശാസ്ത്ര ക്ലബ്ബ് ജോയിന്റ് കണ്‍വീനര്‍ ബേബി പ്രസന്ന സ്വാഗതവും സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ജോയിന്റ് കണ്‍വീനര്‍ ശുഭ പി നന്ദിയും പറഞ്ഞു. ചാര്‍ട്ട് പ്രദര്‍ശനം, ഗണിത കേളികള്‍, സെമിനാര്‍ , സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *