അട്ടേങ്ങാനം : 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ ലോഗോ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജയചന്ദ്രന്‍ പ്രകാശനം ചെയ്തു. ആഘോഷ കമ്മറ്റി പ്രസിഡന്റ് കമ്പിക്കാനം തമ്പാന്‍ നായര്‍ അധ്യക്ഷനായി.പഞ്ചായത്ത് മെമ്പര്‍മാരായ ടി കൃഷ്ണന്‍, സുരേഷ് വയമ്പ്, ഫല്‍ഗുനന്‍ നായര്‍ കമ്പിക്കാനം,ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, സെക്രട്ടബിജു ബാത്തൂര്‍,പി സുരേഷ് കുമാര്‍, പി കെ സദാശിവന്‍ ,കുഞ്ഞമ്പു നായര്‍ കൊല്ലരംകോട്, ടി കെ നാരായണന്‍ സി രാജി, ഉഷ പയ്യചേരി, ശ്രീരാജ് കല്ലറല്‍, എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സി ചന്ദ്രന്‍ സ്വാഗതവും ജയന്‍ ചെന്തളം നന്ദിയും പറഞ്ഞു.