കര്‍ണാടകയില്‍ ദുരഭിമാനക്കൊല. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ആണ് സംഭവം നടന്നത്. ഗര്‍ഭിണിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ 19 വയസുകാരിയായ മാന്യത പാട്ടീല്‍ ആണ് മരിച്ചത്. അതേസമയം ഭര്‍ത്താവ് വിവേകാനന്ദനും ബന്ധുക്കള്‍ക്കും വെട്ടേറ്റു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.