കാസര്‍കോട്:നെല്ലിക്കുന്ന് റോഡിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു.നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി റോഡ് ഗേറ്റിന് സമീപം പൈപ്പിന്റെ ആവശ്യത്തിനോ, ഡ്രൈനേജിന്റെ ജോലി ചെയ്യുന്ന സമയത്ത് പൊട്ടിപ്പൊളിഞ്ഞ റോഡ് ഏഴ് മാസങ്ങളോളമായി മുന്‍സിപ്പല്‍ അധികൃതരും മറ്റും കണ്ടില്ല എന്ന് നടിക്കുന്നത് .വാഹനങ്ങള്‍ പോകുമ്പോള്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ നിന്ന് കട്ട് ചെയ്ത് നീങ്ങുന്നു .പല വാഹനങ്ങള്‍ക്കും നടക്കുന്നവര്‍ക്കും ദുസ്സഹമാണ്. പള്ളി റോഡിന്റെ മെയിന്‍ കവാടത്തിന്റെ ഭാഗത്താണ് ഇത്തരം ദുരവസ്ഥ നിലനില്‍ക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികളും,നാട്ടുകാരും നടന്നു പോകുന്നുണ്ട്.പല വാഹനങ്ങളും ഇവിടെയെത്തുമ്പോള്‍ അപകടത്തില്‍ പെടാതെയിരിക്കാന്‍ വാഹനം തെന്നിക്കുമ്പോള്‍ മറ്റു വാഹത്തില്‍ ഉരസിയ സംഭവമുണ്ടായിട്ടുണ്ട്.പലപ്രാവശ്യവും നാട്ടിലെ കൗണ്‍സിലറുമാരെയും മറ്റും ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ താഴേക്കുള്ള ഡ്രെയിനേജിന്റെ വര്‍ക്ക് നടക്കാനുണ്ട് പൈപ്പിന്റെ കമ്പ്‌ലൈന്റ് ഉണ്ട് പിന്നീട് ശരിയാക്കും എന്ന് പറഞ്ഞ് 10 മാസത്തോളമായി ഇതിന്റെ പണി മുന്നോട്ടു പോകുകയോ ഒന്നും ചെയ്യുന്നില്ല. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കുണ്ടുകളില്‍ നിന്ന് തെന്നി മാറ്റുകയും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വലിയ അപകടമാണ് കാത്തുനില്‍ക്കുന്നത്