കാഞ്ഞങ്ങാട്: അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് സമാപനമായി ഉത്സവ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണു മൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ഡി, ഗുളികന്‍ എന്നീ തെങ്ങളുടെപുറപ്പാട് നടന്നു.അന്നദാനവും തുലാഭാരസമര്‍പ്പണവുംനടന്നു. വൈകീട്ട് വാരിക്കാട്ടപ്പന്‍ മഹി ഷമര്‍ദ്ദിനി ക്ഷേത്രം, നായക്കര വളപ്പ് മല്ലികാര്‍ജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ എഴുന്നള്ളത്തും തുടര്‍ന്ന് തേങ്ങയേറും നടന്നു. രാത്രി വിഷ്ണു മൂര്‍ത്തി തെയ്യം തിരുമുടിയഴിച്ച തോടുകൂടിഅഞ്ചു നാള്‍ നീണ്ട കളിയാട്ട മഹോത്സവത്തിന് സമാപനമായി.