2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ കെ ഹരികുമാര്‍ ജില്ലയിലെത്തി. കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറുമായും ചര്‍ച്ച നടത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി കാസര്‍കോട്,മഞ്ചേശ്വരം ബ്ലോക്കുകളുടെയും കാസര്‍കോട് മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള കുടുംബശ്രീ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി അനില്‍കുമാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളുടെയും കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളുടെയും ചുമതലയുള്ള ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി വി അജയകുമാര്‍ കാറടുക്ക,പരപ്പ ബ്ലോക്കുകളുടെ ചുമതലയുള്ള തൊഴില്‍ നൈപുണ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് അനില്‍കുമാര്‍ എന്നിവരാണ് ഇന്ന് എത്തിച്ചേര്‍ന്നത്. സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകളും വൗച്ചറുകളും തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷ്‌കര്‍ പരിശോധിക്കും