ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയുടെ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ട് സെമസ്റ്ററുകളായി ഒരു വര്‍ഷമാണ് കാലയളവ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമെ ഓഫ്‌ലൈന്‍ പരിശീലന പരിപാടികളും ഉണ്ടാകും. ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന് വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് പരിശീലകരെ വാര്‍ത്തെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. സ്വയംതിരിച്ചറിയല്‍, ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കല്‍, മറ്റുള്ളവരുമായുള്ള ഇടപെടല്‍ കാര്യക്ഷമമാക്കല്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കല്‍, സാങ്കേതിക വിദ്യയിലെ പ്രാവീണ്യം തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രോഗ്രാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ മെയില്‍: ensclse@cukerala.ac.in ഫോണ്‍: 9447596952

Leave a Reply

Your email address will not be published. Required fields are marked *